ഫോർട്ട് കൊച്ചി: വില്ലേജാഫീസ് രണ്ടാഴ്ചയായി നാഥനില്ലാ കളരിയായി .ഓഫീസർ സ്ഥലം മാറി പോയതിനു ശേഷം പകരക്കാരൻ ഇതുവരെ ചുമതലയേറ്റിട്ടില്ല. വായ്പ, വിവാഹം, പഠനം എന്നീ ആവശ്യങ്ങൾക്കായി സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തുന്നവരാണ് ദുരിതത്തിലായത് . മറ്റൊരു ഓഫീസർക്ക് പകരം ചുമതല നൽകിയിട്ടുണ്ടെങ്കിലും ഓൺലൈൻ വഴിപ്രവർത്തിക്കാനാകുന്നില്ല..കരം അടക്കൽ, പോക്ക് വരവ് തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ വലയുകയാണ്. പൈതൃകനഗരിയായ ഫോർട്ടുകൊച്ചിയിൽ ഹോം സ്റ്റേ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പലകാര്യങ്ങൾക്കും ബുദ്ധിമുട്ടുന്നു.