ആലുവ: യു.ഡി.ഫ് ജില്ലാ കമ്മിറ്റി 30ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഇന്ത്യ ഭൂപട നിർമ്മിത പരിപാടിയിൽ ആലുവ നിയോജമണ്ഡലത്തിൽ നിന്ന് 2000 പേരെ പങ്കെടുപ്പിക്കും. ചെയർമാൻ ലത്തീഫ് പൂഴിത്തറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ എം.ഒ. ജോൺ, അൻവർ സാദത്ത് എം.എൽ.എ, എം.കെ.എ. ലത്തീഫ്, ഡൊമിനിക് കാവുങ്കൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോപ്പിൽ അബു, പി.എൻ. ഉണ്ണിക്കൃഷ്ണൻ, മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്രാഹം, ജി. വിജയൻ, ടി.ആർ. തോമസ്, ജിബു ആന്റണി, ലിസി ജോർജ്, ആന്റണി മാഞ്ഞൂരാൻ, പി.എ. താഹീർ, എം.ടി. ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം സരള മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.