sndp-moothakunnam-
മൂത്തുകുന്നം എസ്.എൻ.ഡി.പി ശാഖയിലെ കുടുംബ യൂണിറ്റുകളുടെ സംഗമം പറവൂർ നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : മൂത്തുകുന്നം എസ്.എൻ.ഡി.പി ശാഖയിലെ കുടുംബയൂണിറ്റുകളുടെ സംഗമം പറവൂർ നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാജു തറയിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.പി. ബിനു മുഖ്യപ്രഭാഷണവും പി.എസ്. ജയരാജ് പ്രഭാഷണവും നടത്തി. ശാഖാ സെക്രട്ടറി ഷിബുലാൽ, ബ്ളോക്ക് പഞ്ചായത്തംഗം ഷൈജൻ പട്ടണം, ശാഖാ കമ്മിറ്റിംഗം അർജുൻ ടി. രാജ് തുടങ്ങിയവർ സംസാരിച്ചു. ശാഖാംഗങ്ങൾ സമർപ്പണവും പ്രാർത്ഥനയും നടത്തി.