കൊച്ചി : പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോൾ കേരള വാർഷികാഘോഷവും സംസ്ഥാന കലോത്സവവും സെമിനാറും ഇന്നും നാളെയും എറണാകുളം എസ്.ആർ. വി. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മത്സരം ഇന്നു രാവിലെ 9 ന് ആരംഭിക്കും. ഉപന്യാസ രചന, പ്രസംഗം, ജലച്ഛായം, നാടൻപാട്ട്, മോണോ ആക്ട് , ലളിതഗാനം , ഒപ്പന , ചെസ്സ്, കാർട്ടൂൺ , പെൻസിൽ ഡ്രോയിംഗ് എന്നിവയാണ് മത്സര ഇനങ്ങൾ.
വാർഷികദിനാഘോഷവും സെമിനാറും നാളെ രാവിലെ 11 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ടി.ജെ.വിനോദ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തും. എെ.ജി പി.വിജയൻ വിഷയാവതരണം നടത്തും.