ആലുവ: ആലുവ മാർ അത്തനേഷ്യസ് ട്രോഫിക്കു വേണ്ടിയുള്ള 19-ാമത് അഖിലേന്ത്യ ഇന്റർസ്‌കൂൾ ഇൻവിറ്റേഷൻ ഫുട്‌ബാൾ ടൂർണമെന്റിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ കാസർകോട് ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് വിജയം. മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്‌കൂളിനെ ടൈബ്രേക്കറിലാണ് ഉദിനൂർ സ്‌കൂൾ പരാജയപ്പെടുത്തിയത്.

ഇന്ന് വൈകിട്ട് വെറ്ററൻ മത്സരം നടക്കും. ബോൾഗാട്ടി വെറ്ററൻസും എറണാകുളം വെറ്ററൻസുമായി ഏറ്റുമുട്ടും.