നെടുമ്പാശേരി: കുറ്റിപ്പുഴ ക്രിസ്തുരാജ ഹൈസ്കൂൾ സെഞ്ച്വറി മീറ്റ് ചാരിറ്റബിൾ ട്രസ്റ്റ് തിരക്കഥാകൃത്ത് ജോൺ പോൾ ഉദ്ഘാടനം ചെയ്തു. ധനസഹായം അർച്ചുന നാച്ചുറൽ എക്സ്ട്രാക്ട്സ് മാനേജിംഗ് ഡയറക്ടർ പി.ജെ. കുഞ്ഞച്ചനും തയ്യൽ മെഷീൻ വിതരണം കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിലും നിർവഹിച്ചു.
ട്രസ്റ്റ് ട്രഷറർ സെബാസ്റ്റ്യൻ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി മനു നായർ റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സക്കീർ ഹുസൈൻ സ്വാഗതവും എം.ഡി. ഉത്തമൻ നന്ദിയും പറഞ്ഞു.
കഷ്ടതയനുഭവിക്കുന്ന നിരവധി സഹപാഠികളുടെ കുടുംബങ്ങൾക്കു വേണ്ടി ലക്ഷക്കണക്കിന് രൂപ മുടക്കി 'അണ്ണാറക്കണ്ണനും തന്നാലായത്', 'ഒരു കൈത്താങ്ങ്' തുടങ്ങിയ നിരവധി പദ്ധതികൾ 2018ൽ പൂർവ വിദ്യാർത്ഥികളുടെ സെഞ്ചറി മീറ്റിനുശേഷം നടപ്പാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചാരിറ്റി സംഘടന തുടങ്ങുന്നത്.