ആലുവ: കെ.എസ്.ഇ.ബി കേബിൾ ഇടാൻ കുത്തിപ്പൊളിച്ച റോഡുകൾ ഉടൻ നന്നാക്കുക, മൂന്നാഴ്ച കൊണ്ട് തീർക്കുമെന്ന് പറഞ്ഞ നിർമ്മാണം മൂന്നു മാസമായിട്ടും തീർക്കാതെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന കെ.എസ്.ഇ.ബിയുടെ അനാസ്ഥ അവസാനിപ്പിക്കുക, ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് നാളെ ആലുവ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിക്കും.
രാവിലെ 10.30ന് ആലുവ പവർഹൗസ് ജംഗ്ഷനിൽ നിന്ന് പ്രകടനം ആരംഭിക്കുമെന്ന് പ്രസിഡന്റ് കെ.എസ്. മുഹമ്മദ് ഷെഫീക്ക് അറിയിച്ചു.