കൊച്ചി : ഇന്ത്യൻ സോഷ്യലിസ്റ്റ് ലോയേഴ്സ് ഓർഗനെെസേഷൻ സമ്മേളനം നാളെ കച്ചേരിപ്പടിയിലെ ഗാന്ധിപ്രതിമയ്ക്കു സമീപം നടക്കും. മാഗ്സസെ അവാർഡ് ജേതാവും വിദ്യാഭ്യാസ - മനുഷ്യാവകാശ പ്രവർത്തകനും കാൺപൂർ എെ.എെ.ടിയിലെ മുൻ പ്രൊഫസറുമായ ഡോ. സന്ദീപ് പാണ്ഡെ മുഖ്യാതിഥിയാകും. .മുൻ എം.പി തമ്പാൻ തോമസ് മുഖ്യ പ്രഭാഷണം നടത്തും. ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ , മുൻ എം.എൽ.എ എം.എം. മോനായി , സീനിയർ അഭിഭാഷകൻ ടി.കൃഷ്ണനുണ്ണി അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.