ആലുവ: എടത്തല ഗ്രമപഞ്ചായത്ത് 19 -ാം വാർഡിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പദയാത്ര സംഘടിപ്പിക്കും. ബി.ജെ.പി.ജില്ലാ സെക്രട്ടറി എം.എൻ. ഗോപി ഉദ്ഘാടനം ചെയ്യും. വാർഡ് പ്രസിഡന്റ് കെ.എസ് പ്രിജു, മേഖലാ കൺവീനർ പി.കെ. ബാബു എന്നിവർ നയിക്കും. വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, പ്രദീപ് പെരുംപടന്ന, ലീല കുട്ടപ്പൻ, അപ്പു മണ്ണാച്ചേരി തുടങ്ങിയവർ പ്രസംഗിക്കും.