അങ്കമാലി : ജനുവരി മൂന്നിന് ആരംഭിച്ച അങ്കമാലി നഗരസഭയുടെ വികസനോത്സവം 2020 കിങ്ങിണി ഗ്രൗണ്ടിൽ ഇന്ന്‌ സമാപിക്കും. രാവിലെ 11ന് ഭവനപദ്ധതി താക്കോൽദാനം മന്ത്രി എം.എം. മണി നിർവഹിക്കും. ടെൽക്ക് ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 4ന് സമാപന സമ്മേളനവും ലൈഫ് പദ്ധതി ഫ്‌ളാറ്റ് സമുച്ചയ ഉദ്ഘാടനവും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും.