കുത്താട്ടുകുളം: മണ്ണത്തൂർ വല്ല്യേത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 15, 16 തീയതികളിൽ നടക്കും. 15 ന് രാവിലെ 6.30 ന് നവഗ്രഹപൂജ, തുടർന്ന് മൃത്യുഞ്ജയ ഹോമം, 4.30 ന് താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ആത്താനിക്കൽ ഹൈസ്കൂൾ ഗ്രൗണ്ടിലെത്തി അവിടെ നിന്നും മണ്ണത്തൂർ ജംഗ്ഷൻ വഴി തിരികെ ക്ഷേത്രത്തിലെത്തും. തുടർന്ന് സാംസ്കാരിക സമ്മേളനവും അനൂപ് ജേക്കബ്ബ് എം.എൽ.എയ്ക്ക് സ്വീകരണവും നൽകും. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ. വിജയൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ വിശ്വബ്രാഹ്മണധർമ്മസേവാസംഘം സംസ്ഥാന പ്രസിഡന്റ് വി. ചന്ദ്രാചാര്യ അനുഗ്രഹപ്രഭാഷണം നടത്തും. ക്ഷേത്രം മുഖ്യകാര്യദർശി വി.എസ് ഹരിദാസ് ഉപഹാരസമർപ്പണം നടത്തും. ക്ഷേത്രം ജനറൽ കൺവീനർ കെ.എസ്. സുനീഷ് സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ കിഷോർ കെ.വി. നന്ദിയും പറയും. 8.45 ന് കോതമംഗലം ശ്രീനന്ദിജി ഭജൻസ് അവതരിപ്പിക്കുന്ന നാമസങ്കീർത്തനം തുടർന്ന് വിളക്കിനെഴുന്നള്ളിപ്പും നടക്കും.16 ന് രാവിലെ 4.30 മുതൽ വിശേഷാൽ പൂജകൾനടക്കും 6.30 ന് ദീപാരാധന , 8 ന് അന്നദാനം, 8.30 ന് ഓട്ടൻതുള്ളൽ 9.30 മുതൽ കരോക്കെ ഗാനമേള എന്നിവ നടക്കും.