മൂവാറ്റുപുഴ: മുടവൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന കാർഷിക സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കെ.പി. ജോയി അദ്ധ്യക്ഷത വഹിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ പി.എ, കെ.ബേബി വർഗീസ്, ശ്രീധരൻ കക്കാട്ടുപാറ, വിൽസൻ സി.എം, രഹ്ന വി. ഉതുപ്പ് എന്നിവർ പ്രസംഗിച്ചു. ഡോ. ലീന പോൾ ക്ലാസെടുത്തു. മികച്ചവിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി ആദരിച്ചു. സംഘം പ്രവർത്തന പരിധിയിലെ മികച്ച കർഷകരായ പത്തുപേരെ പൊന്നാട അണിയിച്ച് ആദരിച്ചു.