മൂവാറ്റുപുഴ: കുട്ടികളിൽ ചിരിപടർത്തി ലോക ചിരിദിനാഘോഷം സംഘടിപ്പിച്ചു. മൂളവൂർ എം.എസ്.എം സ്കൂളിലാണ് ലോക ചിരിദിനത്തോട് അനുബന്ധിച്ച് ആഘോഷ പരിപാടികൾ നടന്നത്. മൂവാറ്റുപുഴ ചിരി ക്ലബ് സ്ഥാപകനും, ചിരി യോഗ പരിശീലകനുമായ കെ .സി ജോർജ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സന്തോഷകരമായ ജീവിതത്തിനും ആരോഗ്യപരിപാലനത്തിനും ചിരി സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ധ്യാപകരായ ഇ.എം സൽമത്ത്, മുഹമ്മദ് കുട്ടി സി.എ, രമ്യാ കെ.ആർ, സർജാ മോൾ, ജാബി കാസിം, എന്നിവർ സംസാരിച്ചു.കുട്ടികളെ ചിരിയുടെ വിവിധ മാതൃകകൾ പരിശീലിപ്പിച്ചു.കുട്ടികൾ മുഖം മൂടി ധരിച്ചും പൊട്ടിച്ചിരിച്ചും പരിപാടിയിൽ പങ്കാളികളായി. ചിരി ശാസ്ത്ര ശാഖയായ ജെലോട്ടോളജി കുട്ടികൾക്ക് പരിചയപ്പെടുത്തി .