ആലുവ: എടയപ്പുറം അയ്യപ്പ ഭക്തജനസമിതി ഒന്നാം വാർഷികം കോലാട്ടുകാവ് ഭഗവതി ക്ഷേത്രം മേൽശാന്തി വിപിൻരാജ് വാമനശർമ്മ ഉദ്ഘാടനം ചെയ്തു. സമിതി കൺവീനർ സി.എസ്. അജിതൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖാ സെക്രട്ടറി സി.എസ്. സലിലൻ, കെ.എ. അശോകൻ (കെ.പി.എം.എസ്), പി.വി. സതീഷ് (കേരള ഗണക മഹാസഭ), പി.സി. ഉണ്ണി (വിശ്വകർമ്മ മഹാസഭ), ഡോ. പി.കെ. മനോജ്, ടി.കെ. ശാന്തകുമാർ, എൻ.സി. വിനോജ്, നന്ദകുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ.സി. സ്മിജൻ (രക്ഷാധികാരി), സി.എസ്. അജിതൻ (കൺവീനർ), എൻ.സി. വിനോജ് (ജോയിന്റ് കൺവീനർ), ടി.കെ. ശാന്തകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.