malayali-samajam-
അബുദാബി മലയാളി സമാജത്തിന്റെ നാടക മത്സരം എവർ സേഫ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ മാനടിയിൽ സജീവ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : അബുദാബി മലയാളി സമാജത്തിന്റെ ഇരുപത്തിമൂന്നാമത് നാടക മത്സരങ്ങൾ എവർ സേഫ് ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ മാനടിയിൽ സജീവ് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ഷിബു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയരാജ്, വൈസ് പ്രസിഡന്റ് സലിം ചിറക്കൽ, ട്രഷറർ അബ്ദുൽ കാദർ തിരുവത്ര, ആർട്ട്സ് സെക്രട്ടറി രേഖിൻ സോമൻ, അസി.സെക്രട്ടറി ഷാജികുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആദ്യ മത്സര നാടകമായ ദുബായ് സഭവയാമി തിയേറ്റർ അവതരിപ്പിച്ച പകൽ ചൂട്ട് അരങ്ങേറി.