rajendran

നെടുമ്പാശേരി: ടിപ്പറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരണമടഞ്ഞു. കുന്നുകര ചാലാക്കൽ പെരിങ്ങാട്ട് വീട്ടിൽ പരേതനായ വിശ്വംഭരന്റെ മകൻ പി.വി. രാജേന്ദ്രൻ (50) ആണ് മരിച്ചത്. മാഞ്ഞാലി റോഡിൽ തെക്കേ അടുവാശേരി കുടിൽപീടിക ജംഗ്ഷന് സമീപം കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.

മെഡിക്കൽ റെപ്രസെന്റേറ്റീവായ രാജേന്ദ്രൻ അങ്കമാലിയിലേക്ക് പോകുകയായിരുന്നു. എതിരെ വന്ന ടിപ്പർ റോഡിലെ ഗട്ടറിൽ നിന്ന് വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്. ടിപ്പറിന്റെ പിൻഭാഗം ബൈക്കിൽ തട്ടി രാജേന്ദ്രൻ റോഡിലേക്ക് പതിക്കുകയായിരുന്നു. തലയിൽ ഗുതുതരമായി പരിക്കേറ്റതിനെ തുടർന്ന് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്നു. മാതാവ് : രാജമ്മ. ഭാര്യ: മായ. മക്കൾ: അമൽ, അമേയ.