kpm
വാതക്കാട് കെ.പി.എം.എസ് ശാഖ വാർഷികാഘോഷം അങ്കമാലി യൂണിയൻ പ്രസിഡന്റ് പി.എ വാസു ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: വാതക്കാട് കെ.പി.എം.എസ് ശാഖാ വാർഷികാഘോഷം അങ്കമാലി യൂണിയൻ പ്രസിഡന്റ് പി.എ. വാസു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് എം.കെ. സാജു പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി വി.വി. കുമാരൻ മുഖ്യപ്രഭാഷണം നടത്തി. കലാസന്ധ്യ യൂണിയൻ ഖജാൻജി പി.പി. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ എം.എം. ജെയ്‌സൺ, ലത ശിവൻ, യൂണിയൻ കമ്മിറ്റിഅംഗം സി.പി. കുഞ്ഞപ്പൻ, വൈ.എം. യൂണിയൻ പ്രസിഡന്റ് വി. സമോഷ്, എം.എഫ്. യൂണിയൻ പ്രസിഡന്റ് സുമിത്ര സുബ്രഹ്മണ്യൻ, ശാഖാ സെക്രട്ടറി ബിന്ദു ജിജു, ശാഖാ ഖജാൻജി പ്രീത ഷാജി, കുമാരി വിസ്മയ ജിജു എന്നിവർ പ്രസംഗിച്ചു.