'എല്ലാം ഭംഗിയായി കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ ദൗത്യം പരാജയപ്പെട്ടിരുന്നെങ്കിൽ പെട്രോളിയം ആൻഡ് എക്സ്‌പ്ളോസീവ്സ് സേഫ്ടി ഓർഗനൈസേഷനെ (പെസോ)​ ക്രൂശിച്ചേനെ. എന്റെ ടീമിലെ ഡെപ്യൂട്ടി കൺട്രോളർമാരായ എസ്. ശരവണനും പി.കെ റാണയും എല്ലാ ദിവസവും ഫ്ലാറ്റുകളിൽ പരിശോധനയ്ക്ക് ചെന്നിരുന്നു. അവരുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമാണ് തൊട്ടടുത്ത ഒരു വീടിനു പോലും പോറൽ ഏൽക്കാതെ ദൗത്യം വിജയകരമാക്കിയത്.'

ആർ. വേണുഗോപാൽ

ചീഫ് കൺട്രോളർ ഒഫ് എക്സ്‌പ്ളോസീവ്സ്

പെസോ