sndp
ജാതിനിർണയംഎന്നഗുരുദേവകൃതിയെകുറിച്ച് ഡോ.എം.ആർ.യശോധരൻക്ലാസ് എടുക്കുന്നു

കൊച്ചി.സത്യദർശികളായ മഹത്തുക്കളുടെ വെളിപ്പെടുത്തലാണ് മതമെന്നും മതത്തിന്റെ ആഭ്യന്തരത്തം മറച്ചുവച്ച് ആചാരങ്ങൾ മാത്രമാണ് പൊതുവെ പഠിപ്പിച്ചു പോരുന്നത്. സൂക്ഷമം അറിഞ്ഞവന് മതം അനേഷിക്കേണ്ടതില്ല. മതം അത്തരക്കാരെ അനേഷിച്ചുകൊള്ളുമെന്ന് ഡോ.എം.ആർ.യശോധരൻ അഭിപ്രായപ്പെട്ടു.

എറണാകുളം ശ്രീനാരായണസേവാസംഘം നടത്തിയ ജാതി നിർണയം എന്ന ഗുരുദേവ കൃതിയെകുറിച്ച് ക്ലാസ് എടുക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്‌ അഡ്വ.എൻ.ഡി.പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി.രാജൻ സ്വാഗതം പറഞ്ഞു. ഡയറക്ടർ ബോർഡ്‌ മെമ്പർശിവദാസ് നന്ദി പറഞ്ഞു. അനിതദിലീപ് ഗുരുസ്മരണ നടത്തി.