അങ്കമാലി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ അങ്കമാലിയിൽ കായികതാരങ്ങൾ 1001 ഗോളുകൾ അടിച്ച് പ്രതിഷേധിച്ചു. നഗരസഭയുടെ വിവിധ പ്രദേശങ്ങളിലെ ഫുട്‌ബാൾ താരങ്ങൾ സോക്കർ ബേ ഗ്രൗണ്ടിൽ ഒത്തുചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നഗരസഭ കൗൺസിലർ ബിജി ജെറി ആദ്യ ഗോൾ അടിച്ച് ഉദ്ഘാടനം ചെയ്തു. എം.കെ. റോയി, ഇ.ഡി. ജോയി, ജെറി പൗലോസ്, ജോബി ജോസഫ്, എം.എ. രാജൻ എന്നിവർ സംസാരിച്ചു. ശേഷം വിവിധ ടീമുകളുടെ സൗഹൃദ മത്സരവും നടന്നു.