thanal
തണൽ പാലിയേറ്റീവ് കെയർ ചെങ്ങമനാട് യൂണിറ്റ് വാർഷികം ഗ്രാമപഞ്ചായത്തംഗം ടി.കെ.സുധീർ ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: തണൽ പാലിയേറ്റീവ് കെയർ ചെങ്ങമനാട് യൂണിറ്റ് വാർഷികവും ബോധവത്കരണ ക്ലാസും ഗ്രാമപഞ്ചായത്തംഗം ടി.കെ. സുധീർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. അബ്ദുൽഖാദർ അദ്ധ്യക്ഷത വഹിച്ചു. ഇൻസ്‌പെക്ടർ ടി.എസ്. ശ്രീജു ക്ലാസെടുത്തു. കെ.എം. മുഹമ്മദ് സ്വാലിഹുദ്ദീൻ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, തണൽ ജില്ല ജനറൽ സെക്രട്ടറി കെ.കെ. ബഷീർ, ടി.കെ. അബ്ദുസലാം എന്നിവർ സംസാരിച്ചു. പി.എം. മുഹമ്മദ് സാദിക്ക് സ്വാഗതവും ടി.കെ. ഇബ്രാഹിംകുഞ്ഞ് നന്ദിയും പറഞ്ഞു.