പറവൂർ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ വള്ളുവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം അസ്ഹറുൽ ഉലൂം വൈസ് പ്രിൻസിപ്പൽ ജമാൽ പാനായിക്കുളം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ അൻവർ അദ്ധ്യക്ഷത വഹിച്ചു. കോട്ടുവള്ളി ഗ്രാമ പഞ്ചായത്തംഗം വി.എച്ച്. ജമാൽ, മുൻ മഹല്ല് പ്രസിഡന്റ്‌ വി.എം. ആസാദ് തുടങ്ങിയവർ സംസാരിച്ചു.