പള്ളുരുത്തി: ബി.ഡി.ജെ.എസ് കൊച്ചി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന പഠനശിബിരം സംഘടിപ്പിച്ചു. പള്ളുരുത്തി എസ്.ഡി.പി.വൈ ഹാളിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പിളളി ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി നിഷേധിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും മിഴിവേകി കൊണ്ട് മുന്നേറുന്ന ബി.ഡി.ജെ.എസ് അതിന്റെ പ്രവർത്തന പത്ഥാവിൽ അഞ്ച് വർഷം പിന്നിട്ടു.കൊച്ചിയിലെ വിവിധ ജാതി മത സംസ്ക്കാരങ്ങളെ സമന്വയിപ്പിച്ച് കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് പി.ബി.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.ബി.ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ സംഘടനാ സന്ദേശം നൽകി. സാമൂഹ്യനീതിയും ബി.ഡി.ജെ.എസും എന്ന വിഷയത്തിൽ അഡ്വ.സിനിൽ മുണ്ടപ്പിളളിയും ദേശീയ പൗരത്വ ബില്ലും അനിവാര്യതയും എന്ന വിഷയത്തിൽ വി.ഗോപകുമാറും ക്ളാസ് നടത്തി. ടി.ജി.വിജയൻ, എൻ.എസ്.സുമേഷ്, നിർമ്മല ചന്ദ്രൻ, എ.ജി.സുര, വി.വി. ജീവൻ, ശ്രീകുമാർ തട്ടാരത്ത്, ഷൈൻ കൂട്ടുങ്കൽ, സി.സി.ശ്രീവൽസൻ, ധരണീന്ദ്രബിജു, എം.ആർ.രമേശൻ, ടി.ജി.ജയഹർഷൻ, ലീലാ സുകുമാരൻ, സി.ടി.കണ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

ബി.ഡി.ജെ.എസ് കൊച്ചി നിയോജക മണ്ഡലം സംഘടിപ്പിച്ച ഏകദിന പഠന ശിബിരം പളളുരുത്തിയിൽ സംസ്ഥാ പ്രസിഡന്റ് തുഷാർ വെള്ളാപ്പിളളി ഉദ്ഘാടനം ചെയ്യുന്നു