അങ്കമാലി: കിടങ്ങൂർ സുരഭി മാർബിൾസിന് സമീപമുള്ള ഒരു ഏക്കറോളം വരുന്ന പറമ്പിലെ പുല്ലിന് തീപിടിച്ചു. 12.15 ഓടെയാണ് സംഭവം. ഫയർഫോഴ്സെത്തി തീയണച്ചു. സ്റ്റേഷൻ ഓഫീസർ ജൂഡ് ദേവൂസ്, ഫയർ ആന്റ് റെസ്‌ക്യൂ സീനിയർ ഓഫീസർമാരായ ബിജു ആന്റണി, ബെന്നി അഗസ്റ്റിൻ, ഫയർ ഓഫീസർമാരായ ടി.ആർ. ഷിബു, ടി.എൻ. ശ്രീനിവാസൻ, ഷബീർ, ഹോം ഗാർഡ് ആർ.എൽ റൈസൻ എന്നിവരെത്തിയാണ് തീയണച്ചത്.