mn-soman
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച വിവാഹപൂർവ കൗൺസലിംഗ് കോഴ്സിന്റെ സമാപന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച 47-ാമത് വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് സമാപിച്ചു. സമാപന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, കേന്ദ്രസമിതി അംഗം ലീല രവീന്ദ്രൻ, യൂത്തുമൂവ്‌മെന്റ് വൈസ് പ്രസിഡന്റ് നിബിൻ നൊച്ചിമ, കൗൺസിലർമാരായ ശരത് പട്ടേരിപ്പുറം, സുനീഷ് പട്ടേരിപ്പുറം, ഗുരുവരം വേണുഗോപാൽ എന്നിവർ സംസാരിച്ചു.

പായിപ്ര ദമനൻ, സുജൻ മേലുകാവ്, അഡ്വ. വിൻസെന്റ് ജോർജ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.