തോപ്പുംപടി: പനയപ്പിളളി ഗവ.സ്ക്കൂൾ വാർഷികാഘോഷം നാളെ (ചൊവ്വ) നടക്കും.രാവിലെ 10ന് നടക്കുന്ന പരിപാടി ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്യും.ഡപ്യൂട്ടിമേയർ കെ.ആർ.പ്രേമകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സ്റ്റാൻഡിംഗ് കമ്മറ്റിചെയർപേഴ്സൺ പൂർണിമ നാരായൺ, കെ.ലളിത, പി.ടി.എ പ്രസിഡന്റ് ബാബു സേഠ്, അദ്ധ്യാപിക ജാസ്മിൻ ലിജിയ, നഗരസഭാംഗങ്ങളായ ജയന്തി പ്രേംനാഥ്, സനീഷാ അജീബ്, വൽസലാ ഗിരീഷ്, ആന്റണി ഫ്രാൻസിസ്, കെ.എ. വഹിദ തുടങ്ങിയവർ സംബന്ധിക്കും.