അങ്കമാലി: തുറവൂർ ചരിത്ര ലൈബ്രറിയിലെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കൂട്ടം കളിയരങ്ങ് നടന്നു. തുറവൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് പാറേക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. അങ്കമാലി ബി.ആർ.സി കോ ഓർഡിനേറ്റർ കെ.കെ. ജലജ മുഖ്യാതിഥിയായി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ. കെ. സുരേഷ് ,ലൈബ്രറി സെക്രട്ടറി വി.എൻ. വിശ്വംഭരൻ, ഉഷമോഹനൻ, ആഷികജോയി, അഞ്ജനലെനിൻ,ആര്യലെനിൻ എന്നിവർ പ്രസംഗിച്ചു. ടി.എൽ. പ്രദീപ് മുണ്ടങ്ങാമറ്റത്തിന്റെ നേതൃത്വത്തിൽ കളിയരങ്ങും പഠനവും നടന്നു.