പള്ളുരുത്തി: കായലുകളിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്യണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ പള്ളുരുത്തി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണമാലിയിൽ നടന്ന പരിപാടി ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.എം.കെ.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. 26 ന് നടക്കുന്ന മനുഷ്യ ശൃംഖലയിൽ മത്സ്യതൊഴിലാളികൾ കുടുംബത്തോടൊപ്പം അണിനിരക്കും. പി.എ.പീറ്റർ, അനിത ഷീലൻ, കെ.പി.ശെൽവൻ, ടി.ജെ.പ്രിൻസൺ, എൻ.ടി.സുനിൽ, പങ്കജാക്ഷൻ തുടങ്ങിയവർ സംബന്ധിച്ചു. ഭാരവാഹികളായി എൻ.ടി.സുനിൽ (പ്രസിഡന്റ്) പി.ബി.ദാളോ (സെക്രട്ടറി) സി.എസ്.സനൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.