പറവൂർ : മർത്തോമ ചർച്ച് റോഡ് റസിഡന്റ്സ് അസോസിയേഷൻ വാർഷികവും പുതുവത്സരാഘോഷവും നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ജെസി രാജു, സുനിൽ സുകുമാരൻ, പി.ആർ. രവി, എൻ. ഗോപാലകൃഷ്ണൻ, ഇ.ഡി. ശിവശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.