photo
മത്സ്യതൊഴിലാളിയൂണിയൻ വൈപ്പിൻ ഏരിയ സമ്മേളനം എസ് ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : കാളമുക്ക് ഫിഷിംഗ് ഹാർബറിന്റെ നിർമ്മാണം ഉടനടി പൂർത്തിയാക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ വൈപ്പിൻ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പലാജിക്ക് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ചെറുമത്സ്യബന്ധനവും പൂർണമായും അവസാനിപ്പിക്കണം. മാലിപ്പുറം ഐ.ഐ.വി യു. പി സ്‌കൂളിൽ ചേർന്ന സമ്മേളനം എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.ബി. ഭർതൃഹരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സി. രാജീവ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ഉണ്ണിക്കൃഷ്ണൻ, എ.കെ ജോയി , കെ.എൻ. ദയാലു, എ കെ ശശി, എം.എ. പ്രസാദ്, വി.കെ. തമ്പി എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി എം.ബി ഭർതൃഹരി ( പ്രസിഡന്റ് ), എ.എസ്. അരുണ, ടി.പി. ദിനേശൻ, പി.കെ. രാജീവ് (വൈസ് പ്രസിഡന്റുമാർ) , എ.കെ. ശശി (സെക്രട്ടറി), പി.ജി. ജയകുമാർ, എ.കെ. ഗിരീഷ്, കെ.എൻ. ദയാലു (ജോയിന്റ് സെക്രട്ടറിമാർ), ഇ.വി. സുധീഷ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.