swaminathan
എസ്.എൻ.ഡി.പി യോഗം അമ്പലമേട് ശാഖ അരുവിപ്പുറം കുടുംബ യൂണിറ്റ് പത്താം വാർഷികം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം അമ്പലമേട് ശാഖ അരുവിപ്പുറം കുടുംബയൂണിറ്റ് പത്താം വാർഷികം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് രക്ഷാധികാരി കെ.ആർ. സോമൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അനിത സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. എ.കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് വി.എം. ഷിബു, സെക്രട്ടറി ഷൈനി സത്യപാലൻ, വൈസ് പ്രസിഡന്റ് എ.കെ. ബാലൻ, സിജി സന്തോഷ് എന്നിവർ സംസാരിച്ചു.