കൊച്ചി: മനുഷ്യജീവിതം കേവലം വിലപിക്കാനല്ലെന്നും പരസ്പരം സ്‌നേഹത്തോടെയും അഭിമാനത്തോടെയും പങ്കുവയ്ക്കാനാണ് ശ്രമിക്കേണ്ടതെന്നും വൈറ്റില ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭദ്രേശാനന്ദ് മഹാരാജ് പറഞ്ഞു.
157-ാമത് വിവേകാനന്ദ ജയന്തിദിനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യുവത്വം നാടിന്റെ ഐക്യത്തിന് എന്ന സന്ദേശത്തിൽ വിദ്യാർത്ഥികൾ വരച്ച ദേശസ്‌നേഹസന്ദേശ കാർഡുകൾ ഭാരത് വികാസ് പരിഷത്ത് ഭാരവാഹികൾക്ക് സ്വാമി കൈമാറി. റിപ്പബ്ലിക് ദിനത്തിൽ കാർഡുകൾ അതിർത്തിയിലെ ജവാൻമാർക്ക് പരിഷത്ത് കൈമാറും. ചടങ്ങിൽ ദേശീയ ഉപാദ്ധ്യക്ഷൻ രമേശ്‌ചന്ദ് ജെയിൻ, സംസ്ഥാന നേതാക്കളായ എൻ. രാജഗോപാലപൈ, രാജൻ വല്യത്താൻ, പി. വെങ്കിടാചലം, പി.വി. അതികായൻ, ഡി. മോഹൻദാസ്, സി.എസ്. ഗോപാലകൃഷ്ണൻ, കെ.എൻ. കർത്ത, പി. ചന്ദ്രലേഖ, രജ്ഞനാ നായ്ക്ക്, സ്‌മിത ഹരീഷ്, കെ.എം. സതി, മോഹന ആർ. പൈ അംബികാ കർത്താ, കെ.പി. സിംഗ്, എച്ച്. ഹരിഷ്‌കുമാർ, സി.ജി. രാജഗോപാൽ എന്നിവർ സംസാരിച്ചു.
കേസരി സുഹൃത് വേദിയുടെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടവും സംഘടിപ്പിച്ചു. എ. രാജീവ്, കെ.എൻ. ദേവകുമാർ, കെ.എം. രതീഷ് എന്നിവർ നേതൃത്വം നൽകി.