kklm
നാം വാട്ട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾക്ക് തുണി സഞ്ചികൾ വിതരണം ചെയ്യുന്നു

കൂത്താട്ടുകുളം: നെയ് ബേഴ്സ് ആൻഡ് മി (നാം) വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചെള്ളക്കപ്പടിയിൽ അംഗങ്ങൾക്ക് തുണിസഞ്ചികൾ വിതരണം ചെയ്തു. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പരമാവധി ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിർത്തി വാട്സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ , ക്വിസ് മത്സരത്തിൽ വിജയം നേടിയ ആര്യൻ ടി. എസി.ന് ബുക്ക് ഷെൽഫ് ഉപഹാരമായി നൽകി. കൂട്ടായ്മയുടെ നേതൃത്വത്തിൽ അവശ്യസാധന കിറ്റുകൾ കിടപ്പുരോഗികൾക്ക് വിതരണം ചെയ്തു. മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.പി കെ രാമകൃഷ്ണൻ ബോബി ജോയി, ജോർജ് ആന്റണി, ഷെൽബിമോൾ അബു, അജി ജോസഫ്, ടി ആർ വിജയൻ, സുനു കെ ആർ, അരുൺ മോഹൻ തുടങ്ങിയവർ സംസാരിച്ചു.