dk
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പറമ്പയം ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച ഹൈവേ മാർച്ചിൽ അപ്രതീക്ഷിത അതിഥിയായി കർണ്ണാടക മുൻ മന്ത്രി ഡി.കെ. ശിവകുമാർ എത്തിയപ്പോൾ

നെടുമ്പാശേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പറമ്പയം ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച ഹൈവേ മാർച്ചിൽ അപ്രതീക്ഷിത അതിഥിയായി കർണാടക മുൻ മന്ത്രി ഡി.കെ. ശിവകുമാർ എത്തിയത് പ്രതിഷേധക്കാർക്ക് ആവേശമായി.

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കാറിൽ കൊച്ചിയിലേക്ക് പോകുമ്പോഴണ് ദേശം ഭാഗത്ത് വെച്ച് ദേശീയ പതാകകളുമേന്തി അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ ഹൈവേ മാർച്ച് ശിവകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ വാഹനത്തിൽ നിന്നിറങ്ങി കുറച്ചുദൂരം ജാഥാംഗങ്ങളോടൊപ്പം നടന്ന് അവർക്ക് ആവേശം നൽകിയ ശേഷമാണ് അദ്ദേഹം കൊച്ചിക്ക് തിരിച്ചത്. റോജി എം. ജോൺ എം.എൽ.എയും കൂടെയുണ്ടായിരുന്നു.