village
നവീകരിച്ച കോട്ടപ്പടി വില്ലേജ് ഓഫീസ് ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കുന്നു

കോതമംഗലം: സർക്കാർ ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുന്നതിനൊപ്പം ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.ജനകീയ പങ്കാളിത്തത്തോടെ നവീകരിച്ച കോട്ടപ്പടി വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വില്ലേജ് ഓഫീസുകളിൽ സർക്കാർ സഹായത്തോടൊപ്പം ജനപങ്കാളിത്വത്തോടെ അടിസ്ഥാന സൗകര്യങ്ങളായ ടോയ്‌ലറ്റ്, ചുറ്റുമതിൽ തുടങ്ങിയവ സാധ്യമാക്കുന്നതിന് കഴിയണം. വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന് സംസ്ഥാന സർക്കാർ ഇതിനകം113 കോടി രൂപ ചെലവഴിച്ചതായി മന്ത്രി പറഞ്ഞു. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ വേണു, വൈസ് പ്രസിഡന്റ് റംല മുഹമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം.പരീത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പറൻമാരായ എം. എൻ ശശി, എം.വി രാജേഷ്, സി.പി.ഐ മണ്ഡഡലം സെക്രട്ടറി എം.കെ രാമചന്ദ്രൻ ,എ.ഡി.എം കെ.ചന്ദ്രശേഖരൻ നായർ മൂവാറ്റുപുഴ ആർ.ഡി.ഒ ആർ.അനിൽകുമാർ, തഹസിൽദാർ റെയ്ചൽ കെ വർഗീസ്, തഹസിൽദാർ എൽ .ആർ എം.ഡി ലാലു, എം.കെ എൽദോസ് ,അമ്പിളി മണി, ബിനോയ് ജോസഫ്, ബിൻസി എൽദോസ് ,ഷാന്റി എൽദോസ് ,ഷൈമോൾ ബേബി, അഭിജിത്ത് എം.രാജു, പരീക്കുട്ടി കുന്നത്താൻ, ജോയി എബ്രഹാം, ബിസി ജോസ് എന്നിവർ പ്രസംഗിച്ചു.