കോതമംഗലം: വടാട്ടുപാറ പലവൻ പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ മണ്ണാട്ടിക്കാവിൽ റോയി(48)യുടെ മൃതദേഹം കണ്ടെത്തി. അപകടം സംഭവിച്ച മണൽക്കടവിൽ നിന്നും ഒരു കിലോമീറ്റർ താഴെയാണു മൃതദേഹം ഇന്നലെ രാവിലെ പൊങ്ങിയത്. സംസ്‌കാരം നടത്തി. 3 വർഷമായി ഭാര്യയും കുട്ടികളുമായി അകന്നു കഴിഞ്ഞ ഇയാൾ നെല്ലിക്കുഴിയിലെ വാടകവീട്ടിൽ ഒറ്റക്കു താമസിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ സുഹൃത്തിനോടൊപ്പം കടവിലെത്തിയ റോയി പുഴ നീന്തി കടക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു .