justin
ജസ്റ്റിൻ

കോതമംഗലം: സുഹൃത്തുക്കളോടൊപ്പം പെരിയാർവാലി കനാലിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കട്ടപ്പന വൊസാർഡിലെ പ്രൊജക്ട് കോഓർഡിനേറ്ററും എഴുകുംവയൽ പറപ്പള്ളിൽ ജോസിന്റെ മകനുമായ ജസ്റ്റിൻ(24)ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. എഴുകുംവയലിലെ സ്വയം സഹായ സംഘത്തിന്റെ വിനോദയാത്ര സംഘത്തോടൊപ്പമെത്തി ജസ്റ്റിനും സുഹൃത്തുക്കളും കൂടി ആയക്കാട് നാടോടി പാലത്തിന് സമീപമുള്ള പെരിയാർവാലി മെയിൻ കനാലിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ കനാലിൽ ഇറങ്ങി നടത്തിയ ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജസ്റ്റിൻ ഒരുമാസത്തിനുശേഷം ഓസ്‌ട്രേലിയയ്ക്ക് പോകാനിരിക്കുകയായിരുന്നു.മാതാവ്: ജിജി.സഹോദരങ്ങൾ: ജെറിൻ, ജെറാൾഡ്.

,