dinesan-60
ദിനേശൻ

വൈപ്പിൻ: മുനമ്പത്ത് ബൈക്കിടിച്ച് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. മുനമ്പം ചേന്നൂർ ലെയിനിൽ മൂന്നാംകുറ്റ് വീട്ടിൽ ദിനേശൻ (60) ആണ് മരിച്ചത്. കഴിഞ്ഞ നാലിന് പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മത്സ്യബന്ധന ബോട്ടു ജീവനക്കാരനായിരുന്നു. ഭാര്യ തൃശൂർ ചാമക്കാല കോവിൽതെക്കേവളപ്പിൽ കുടുംബാംഗം പുഷ്പകാന്തി. മക്കൾ: റിനീഷ് (കുവൈറ്റ്), റിജീന, പരേതയായ റിനീഷ. മരുമകൾ: അശ്വതി.