edu
ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ഇരുപത്തിയൊമ്പതാം ജില്ലാ സമ്മേളനവും യാത്രഅയപ്പ് സമ്മേളനവും കൊച്ചിയിൽ പി.ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. എം.വി അഭിലാഷ് ,സാബു ജി വർഗീസ്, എം.രാധാകൃഷ്ണൻ ,റോയി സെബാസ്റ്റ്യൻ, ലൗലി ജോസഫ് ,ആലീസ് ജെയിംസ്, ഡോ. അനു കുമാർ എന്നിവർ വേദിയിൽ

കൊച്ചി: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന അനാവശ്യ പരിഷ്‌കാരങ്ങൾ അവസാനിപ്പിച്ച് വികേന്ദ്രീകൃതവും ഗുണമേന്മാപരവുമായ വിദ്യാഭ്യാസം നിലനിർത്താൻ സർക്കാർ തയ്യാറാവണമെന്ന് പി.ടി. തോമസ് എം .എൽ.എ ആവശ്യപ്പെട്ടു. ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ഇരുപത്തൊമ്പതാം എറണാകുളം ജില്ലാ സമ്മേളനവും യാത്രഅയപ്പു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സാബുജി വറുഗീസ്, സംസ്ഥാന പ്രസിഡന്റ് എം. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ലൗലി ജോസഫ്, സെക്രട്ടറി റോയ് സെബാസ്റ്റ്യൻ, വി.എം. ജയപ്രദീപ്, സംസ്ഥാന സെക്രട്ടറി എം.വി. അഭിലാഷ്, ഡോ. അനുകുമാർ, നയനാ ദാസ്, നിഷ വിനോദ്, ആതിര സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ലൗലി ജോസഫിനെ ജില്ല പ്രസിഡന്റായും റോയി സെബാസ്റ്റ്യനെ ജില്ലാ സെക്രട്ടറിയായും ഡോ.അനു കുമാറിനെ ജില്ലാട്രഷററായും തിരഞ്ഞെടുത്തു.