കൊച്ചി: ചാത്യാത്ത് ലേഡി ഒഫ് മൗണ്ട് കാർമ്മൽ കോൺവെന്റ് സ്കൂളിൽ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദിയാഘോഷങ്ങൾ പരിസമാപ്തിയിലേക്ക്. 1920 ജൂൺ 7 നാണ് സ്ത്രീ ശാക്തീകരണം മുൻ നിർത്തി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 2018 മുതൽ ഇവിടെ ആൺകുട്ടികൾക്കും പ്രവേശനമുണ്ട്.

സ്കൂൾ പ്രവേശന കവാടത്തിൽ നിർമ്മിച്ച ശതാബ്ദി കവാടം ഇന്ന് വെെകീട്ട് 4 ന് വാരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ തുറന്നുകൊടുക്കും. ഡോ. വിൽസൺ സ്രാമ്പിക്കൽ വചന സന്ദേശം നൽകും.

നാളെ രാവിലെ 9 ന് ഫാ. അലോഷ്യസ് തെെപ്പറമ്പിൽ ശതാബ്ദി നഗറിൽ പതാക ഉയർത്തും. തുടർന്ന് വിദ്യാർത്ഥികളുടെ പി.ടി.ഡിസ്പ്ളേ. ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന ശതാബ്ദി പൊതുസമ്മേളനം ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ ഉദ്ഘാടനം ചെയ്യും. സി.ടി.സി സഭ സുപ്പീരിയർ ജനറൽ മദർ ഡോ. സൂസമ്മ കാവുംപുറത്ത് അദ്ധ്യക്ഷത വഹിക്കും. ഡോ. മേരി മെറ്റിൽഡ മുഖ്യപ്രഭാഷണം നടത്തും. ഡോ. അഗസ്റ്റിൻ മുള്ളൂർ ശതാബ്ദി സന്ദേശം നൽകും.

ശതാബ്ദി സ്മാരക ഭവനത്തിന്റെ താക്കോൽദാന കർമ്മം കോസ് ഗ്രൂപ്പ് ചെയർമാൻ ഡോ.മോൺസൺ മാവുങ്കൽ നിർവഹിക്കും. ഡി.ഇ.ഒ കെ.കെ ലളിത ശതാബ്ദി സ്മരണിക പ്രകാശിപ്പിക്കും മേയർ സൗമിനി ജയിൻ, ഹെെബി ഈഡൻ എം.പി. , ടി.ജെ വിനോദ് എം.എൽ.എ. വാരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ മാത്യു ഇലഞ്ഞിമറ്റം , എ.ഇ.ഒ ആൻസലം .പി.ടിഎ പ്രസിഡന്റ് അനന്തപദ്മനാഭൻ തുടങ്ങിയവർ പ്രസംഗിക്കും.