മൂവാറ്റുപുഴ: ആനിക്കാട് മംഗലത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടത്തിവരാറുള്ള മകരവിളക്ക് ആഘോഷം നാളെ (ബുധൻ) വിവിധ പരിപാടികളോടെ നടക്കും. രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം , 7ന് എതൃത്തപൂജ, 10ന് നെയ്മുദ്ര, അഭിഷേകം, തുടർന്ന് ഉച്ചപൂജ, പ്രസാദഊട്ട്. നെയ്മുദ്രകൾ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ രാവിലെ 8ന് നിറച്ച് പൂജിച്ച ശേഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മംഗലത്ത് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ എത്തിചേരും. തുടർന്ന് നെയ്യ് മുദ്രകൾ അഭിഷേകം ചെയ്യും.