കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാപ്പകൽ പ്രതിഷേധ വീഥി ഒരുക്കി ഗേൾസ് ഇസ്ളാമിക് ഓർഗനെെസേഷൻ . നാളെ ഉച്ചതിരിഞ്ഞ് 3 ന് കലൂരിൽ നിന്നാരംഭിക്കുന്ന റാലിയിൽ സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറോളംപേർ പങ്കെടുക്കും. വെെകീട്ട് 5 ന് ഇടപ്പള്ളി ആസാദി സ്ക്വയറിൽ പ്രതിഷേധ സമരം കെ.മുരളീധരൻ എം.പി.ഉദ്ഘാടനം ചെയ്യും. നൂറ് പേർ അടങ്ങുന്ന ഗ്രൂപ്പുകളായാണ് സമരത്തിൽ സ്ത്രീകൾ പങ്കാളികളാകുക . 16 ന് സമാപിക്കും. വിവിധ മേഖലകളിലെ പ്രമുഖർ സമരത്തിന് പിന്തുണ നൽകാനെത്തുമെന്ന് ഭാരവാഹികളായ ആനിസ മുഹ്യിദ്ദീൻ , ഷെറിൻ ഷഹന , ഹന്ന ഹാറുൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.