അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്. ഫാർമസി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും ഫാർമസിയിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ളവരുമായ അപേക്ഷകർ 17 ന് ഉച്ചയ്ക്ക് 2 ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ അഭിമുഖത്തിന് എത്തണം.