അങ്കമാലി: ഫിസാറ്റ് എൻജിനീയറിംഗ് കോളേജിനെ നേട്ടങ്ങളിലേയ്ക്ക് കൈപിടിച്ചുയർത്തിയ ചെയർമാൻ പോൾ മുണ്ടാടൻ സർവീസിൽ നിന്ന് വിരമിക്കുന്നു..2002ൽ പി.വി.മാത്യു തുടക്കമിട്ട ഈ വിദ്യാഭ്യാസ സ്ഥാപനം വളർച്ചയുടെവിവിധ പടവുകൾ താണ്ടി കണ്ടുപിടിത്തങ്ങളുടെയും,നൂതനആശയങ്ങളുടെയും,അക്കാദമിക് മികവിന്റെയും കേന്ദ്രമായി വളർന്നതിൽ പോൾമുണ്ടാടന്റെ പങ്ക് വലുതാണ്.പ്രളയത്തിൽ നശിച്ച 150 വീടുകൾ ഫിസാറ്റിന്റെ നേതൃത്വത്തിൽ പുനരുദ്ധരിച്ചുനൽകി. ഫാബ് ലാബ്,മൊബൈൽ ഫാബ് ലാബ് ഉൾപ്പെടെയുള്ള പദ്ധതികൾ കൊണ്ടുവന്നു.
ഫിസാറ്റിന് 40 ദേശീയ,അന്തർദേശീയ അംഗീകാരങ്ങൾ ലഭിച്ചതിന് പിന്നിൽപോൾ മുണ്ടാടനാണ്. .നാക്
അക്രഡിറ്റേഷനിൽ എ ഗ്രേഡ്,ഐ.എസ്.ഒ.സർട്ടിഫിക്കേഷൻഎന്നിവ നേടിയെടുത്തു. ഐ.ഐ.ടി. മുംബയുമായുംവിദേശ സർവകലാശാലകളുമായുംസഹകരണമുണ്ടായി.
.ഫിസാറ്റ്സ്‌കിൽ പാർക്കിനും തുടക്കം കുറിച്ചു. പഠനത്തിനൊപ്പം പ്രയോഗിക പരിശീലനവും നൽകുന്നതിന്പതിനഞ്ച് അന്താരാഷ്ട്ര കമ്പനികളെ
കാമ്പസിൽ കൊണ്ട് വന്നു. .ഫിസാറ്റിനെ ഓട്ടോണോമസ് പദവിയിലേക്ക്
ഉയർത്തുന്നതിന് നടപടികൾക്ക് തുടക്കം കുറിച്ചു. നാഷണൽ ബോർഡ് ഓഫ്
അക്രഡിറ്റേഷൻ നടപടികൾ ഏതാണ്ട് പൂർത്തിയാക്കിയശേഷമാണ് പോൾ മുണ്ടാടൻ പടിയിറങ്ങുന്നത് .