കൊച്ചി : ജി.എസ്.ടി.ഏകീകരണവും കേരള ലോട്ടറിയുടെ ഭാവിയും എന്ന വിഷയത്തിൽ ലോട്ടറി രംഗത്തെ തൊഴിലാളി സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് അസോസിയേഷന്റെ ( എെ.എൻ.ടി.യു.സി ) നേതൃത്വത്തിൽ ഇന്ന് ചിറ്റൂർ റോഡിലെ വെെ.എം.സി.എ ഹാളിൽ സെമിനാർ നടക്കും. ഉച്ചതിരിഞ്ഞ് 3 ന് പി.ടി.തോമസ് എം.എൽഎ സെമിനാർ ഉദ്ഘാടനം ചെയ്യും. . ലോട്ടറി വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ടി.എ. പത്മകുമാർ മോഡറേറ്ററാകും. ലോട്ടറി യൂണിയൻ എ.എെ.ടി.യു.സി വർക്കിംഗ് പ്രസിഡന്റ് പി.എം.ജമാൽ വിഷയാവതരണം നടത്തും.
ലോട്ടറിയുടെ നികുതി 28 ശതമാനമായി ഏകീകരിച്ച പശ്ചാത്തലത്തിൽ ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള സർക്കാർ തീരുമാനം ഈ മേഖലയെ തകർക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ, വെെസ് പ്രസിഡന്റ് ലജീവ് വിജയൻ, ജയിംസ് അധികാരം എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.