class
നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ ചോക്ലേറ്റ് നിർമ്മാണ പരിശീലന ക്ലാസ്‌ നടക്കുന്നു

പെരുമ്പാവൂർ: ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ചോക്ലേറ്റ് നിർമ്മാണ പരിശീലന ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗായത്രി വിനോദ് ഉദ്ഘാടനം ചെയ്തു. സി.വി ശശി, വാർഡ് മെമ്പർ വിലാസിനി സുകുമാരൻ, സിജിത ബാബു, എം.വി ബാബു എന്നിവർ സംസാരിച്ചു. സ്‌കിൽ ഡവലപ്പ്‌മെന്റ് കോ. ഓർഡിനേറ്റർ ഡെന്നി എബ്രഹാം ക്ലാസുകൾക്ക് നേതൃത്വം നൽകി.