ആലുവ: വേനൽ കടുത്തിട്ടും പെരിയാർവാലി കനാൽകൈയേറ്റവും മാലിന്യ പ്രശ്‌നവും പരിഹരിച്ചില്ല. കൃഷിഭൂമികൾ കരിഞ്ഞുണങ്ങുന്നു. കിണറുകളിൽ കുടിവെള്ള ക്ഷാമവും. ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് പെരിയാർവാലി കനാലുകൾ കാടുകയറി നശിക്കാൻ കാരണമെന്നാണ് ആക്ഷേപം.
പരാതികൾ ശക്തമാകുമ്പോൾ നടപടികളെടുക്കുമെന്ന് അധികൃതർ ഉറപ്പ് നൽകാറുണ്ടെങ്കിലും പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. കനാലിൽ മാലിന്യം അടിയുന്നതിന് പ്രധാന കാരണം കനാൽ പരിസരങ്ങളിലെ കൈയേറ്റങ്ങളാണ്. മാലിന്യങ്ങളിൽ ഭൂരിഭാഗവും കൈയേറ്റ പ്രദേശങ്ങളിൽ നിന്നാണ്. പച്ചക്കറി മാലിന്യങ്ങൾ, അറവ്ശാലകളിലെ മാലിന്യങ്ങൾ, കോഴിക്കടകളിലെ അവശിഷ്ടങ്ങൾ തുടങ്ങിയവയാണ് കൂടുതലായും തള്ളുന്നത്.
മാലിന്യമെല്ലാം കനാലിലേക്ക്
ഗാർഹിക മാലിന്യങ്ങളോടൊപ്പം വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വസ്തുക്കൾ വരെ കനാലിൽ നിക്ഷേപിക്കുന്നു. കനാൽ പുറമ്പോക്കിലും മറ്റുമായി കനാലിന്റെ തീരങ്ങളിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇറച്ചിക്കടകൾ, കോഴികടകൾ, മീൻ വിൽപന ശാലകൾ തുടങ്ങിയ സ്ഥാപനങ്ങളാണ് കനാൽ പുറമ്പോക്കിൽ കൂടുതലായുള്ളത്. കടകളിൽ പലതിന്റെയും മാലിന്യമെല്ലാം കനാലിലേക്കാണ് തള്ളുന്നത്.
ചില സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ഒഴുക്കി വിടാൻ സ്ഥിരമായി പൈപ്പുകൾ കനാലിലേക്ക് നീട്ടിയിട്ടുണ്ട് പെരുമ്പാവൂരിനും ആലുവക്കും ഇടയിലുള്ള കനാലുകളിലാണ് മാലിന്യപ്രശ്‌നം കൂടുതൽ. ചൂണ്ടിയിൽ കനാലിൽ മാലിന്യ പ്രശ്നം രൂക്ഷമായതോടെ പൊളിപ്പിക്കൽ നടപടി പ്രഖ്യാപിച്ചു. രാഷ്ട്രീയ സമ്മർദ്ദത്തിൽ നടപടികൾ നിശ്ചലമായി. ആലുവ, കീഴ്മാട്, എടത്തല, വാഴക്കുളം, ചൂർണിക്കര മേഖലയിലെ കർഷകരാണ് കൃഷിയാവശ്യത്തിന് വെള്ളം ലഭിക്കാതെ വിഷമിക്കുന്നത്. ചില ഭാഗങ്ങളിൽ തൊഴിലുറപ്പുകാരെ ഉപയോഗപ്പെടുത്തി കനാൽ വൃത്തിയാക്കിയെങ്കിലും അധികാരികൾ വെള്ളം തുറന്നുവിട്ടിട്ടില്ല.
പൊളിപ്പിക്കൽ നടപടി മരവിപ്പിച്ചു.
മരവിപ്പിക്കുന്നത് ആലുവ, കീഴ്മാട്, എടത്തല, വാഴക്കുളം, ചൂർണിക്കര മേഖലയിലെ കർഷകർ