മൂവാറ്റുപുഴ: എറണാകുളം ഡയറ്റിന്റെ നേതൃത്വത്തിൽ 4-ാം ക്ലാസിലെ മികവ് തെളിയിക്കുന്ന കുട്ടികൾക്കുവേണ്ടി നടത്തുന്ന ലിറ്റിൽ സ്കോളേഴ്സ് പദ്ധതിക്ക് ഉപജില്ലയിൽ തുടക്കമായി. മലയാളം,ഇംഗ്ലീഷ് , ഗണിതം, പരിസര പഠനം, ഗണിതം എന്നീ വിഷയങ്ങളിൽ ഉയർന്ന നിലവാരത്തിലേക്ക് കുട്ടികളെ എത്തിക്കുകയും എൽ.എസ് എസ് സ്ക്കോളർഷിപ്പ് പരീക്ഷയിൽ ഉയർന്ന വിജയം ഉറപ്പാക്കുന്നതിന് ആവശ്യമായ അക്കാഡമിക പിന്തുണ നൽകുകയുമാണ് ലിറ്റിൽ സ്കോളേഴ്സ് പദ്ധതിയുടെ ലക്ഷ്യം. ഡയറ്റ് സീനിയർ ലക്ച്ചറർ നിഷ പന്താവൂരിന്റെ നേതൃത്വത്തിലാണ് ജില്ലയിൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. മുവാറ്റുപുഴ ബി ആർ സി യിൽ നടന്ന അദ്ധ്യാപക പരിശീലനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.വിജയ ഉദ്ഘാടനം ചെയ്തു.ഡയറ്റ് ലക്ച്ചറർ ബിജോയ് കെ.എസ് പദ്ധതി വിശദീകരണം നടത്തി.ബിപിഒ എൻ ജി രമാദേവി അദ്ധ്യക്ഷത വഹിച്ചു.