പെരുമ്പാവൂർ: പ്രതിഭ മഞ്ഞപ്പെട്ടിയുടെ നേതൃത്വത്തിൽ മഞ്ഞപ്പെട്ടി പ്രീമിയർ ലീഗിന് തുടക്കമായി. സംഘാടക സമിതി ചെയർമാൻ ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ച സമ്മേളനം വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷറീന ബഷീർ ഉദ്ഘാടനം ചെയ്തു. സമിതി കൺവീനർ നസീർ കാക്കനാട്ടിൽ, വൈസ് ചെയർമാൻ സി.കെ സിറാജ് എന്നിവർ പങ്കെടുത്തു.