മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി അസീസി ബധിരവിദ്യാലയത്തിന്റെ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃ ദിനവും, സർവീസിൽ നിന്നും വിരമിക്കുന്ന ഷാലി ജോസഫിന് യാത്രയയപ്പും 17ന് നടക്കും. വൈകിട്ട് 3.30ന് അസീസി കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ സൂസോ ഫ്രാൻസിസ് പതാക ഉയർത്തുന്നതോടെ വാർഷികാഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കോതമംഗലം രൂപത വികാരി ജനറൽ റവ. മോൺ ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ ഉദ്ഘാടനം ചെയ്യും. മാനേജർ സിസ്റ്റർ ജയ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീവ ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിക്കും.